Total Area : 1000 Square Feet
Location- Malappuram Town
Plot- 6 cent
Area- 1000 Square Feet
Owner- Harris
Structure- Mashoob
Designer- Asar Juman
AJ Designs
Budget- 22 Lakhs
Sit out
Living room
Dining area
2 Bedroom
1 Attached bathroom
2 Common bathroom
Kitchen
Work area
Courtyard
Varandha
Are you in search of a design that’s on a budget ? Here is a good modern house design for you. This 1000 square feet house stands in 6 cents as a fine example of the minimal contemporary style. A combination of grey, cream and brown color in the elevation has lent a unique look to the house. The interiors were designed in the theme of lighter shades. Interiors looked more specious and open as unnecessary walls have avoided between spaces.
The 1000 square feet house has a sit out, living room, dining area, 2 bedrooms, kitchen, work area, courtyard, varandha, 2 common bathrooms and one attached bathroom. The bedroom has simple designs. All the windows are designed to allow cross ventilation which keeps the temperature inside the house at a pleasant level. The flooring is done with vitrified tiles. The construction of the 1000 square feet house which stands on a 6 cent plot was completed in 8 months.
The cost construction including interiors and fully furnishing cam to 22 lacks. The unique design of the house make it easy to maintain. The elevation of the house is designed in the box styles to utilize maximum space. The construction of this house is completed by Designer- Asar Juman, AJ Designs, Structure- Mashoob. Find out more information’s on this house and cost through the architect. Contact details are given below.
കൊറോണക്കാലവും ആഗോളസാമ്പത്തികമാന്ദ്യവും കേരളത്തിലെ നിർമാണമേഖലയിലും പല മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. പ്രവാസികളുടെ മടങ്ങിവരവും തൊഴിൽനഷ്ടവും മൂലം വീടിനായി ഒരുപാട് പണം മുടക്കുന്ന രീതിക്ക് മാറ്റംവരാൻ സാധ്യതയുണ്ട്. ചെറിയ പ്ലോട്ടിൽ ചെറിയ സൗകര്യങ്ങളുള്ള വീടുകൾക്ക് ഇനി പ്രചാരം കൂടും. അത്തരത്തിൽ നിർമിച്ച വീടിന്റെ വിശേഷങ്ങൾ ഹാരിസ് പങ്കുവയ്ക്കുന്നു.
മലപ്പുറം ടൗണിൽ 6 സെന്റിലാണ് പുതിയ വീട്. തൊട്ടടുത്തുള്ള തറവാട്ടിൽ നിന്നും മാറി പുതിയ വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് തീരുമാനിച്ചത്. രണ്ടു കിടപ്പുമുറികളുള്ള ചെറിയ വീട് മതി. എന്നാൽ ഫർണിഷിങ്ങിൽ ഗുണനിലാരം നിലനിർത്തുകയും വേണം. മഷൂബ് എന്ന വ്യക്തിയാണ് സ്ട്രക്ചർ നിർമിച്ചത്. അതിനുശേഷമാണ് ഡിസൈനർ ജുമാനെ വീടൊരുക്കാൻ ഏൽപിക്കുന്നത്. മനോരമ ഓൺലൈനിൽ ജുമാൻ ചെയ്ത വീടുകൾ കണ്ടിഷ്ടമായാണ് സമീപിച്ചത്.
ഭാവിയിൽ മുകളിലേക്ക് പണിയാൻ പാകത്തിൽ ഫ്ലാറ്റ് റൂഫായാണ് സ്ട്രക്ചർ ഒരുക്കിയത്. വീടിന്റെ മധ്യത്തിലുള്ള ലാറ്ററൈറ്റ് ക്ലാഡിങ് പതിപ്പിച്ച ഷോവാളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. മുകളിൽ സ്റ്റെപ് ഇറങ്ങുന്ന ഭാഗം ട്രസ് വർക് ചെയ്തു റൂഫ് ടൈൽ വിരിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1000 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫർണിഷിങ്ങിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഗുണനിലവാരമുള്ള സാമഗ്രികളാണ് ഉപയോഗിച്ചത്. ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയറിനോട് ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി.
പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.
രണ്ടു കിടപ്പുമുറികളും മിനിമൽ ശൈലിയിലാണ് ഒരുക്കിയത്. ഒരു അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും നൽകി.
പച്ചപ്പിനോട് ഇഷ്ടമായതുകൊണ്ട് പരമാവധി ഇൻഡോർ പ്ലാന്റസും നൽകിയിട്ടുണ്ട്. ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പും സഹിതം 22 ലക്ഷം രൂപയാണ് ചെലവായത്. എനിക്ക് അത്രയും ബജറ്റ് സമ്മതമായിരുന്നത് കൊണ്ടാണ് അത്രയും ചെലവായത്. ഫർണിഷിങ് ലളിതമാക്കിയാൽ ഇത്തരമൊരു വീട് ഏകദേശം 18 ലക്ഷത്തിന് പൂർത്തിയാക്കാനാകും.
ചെലവ് കുറയ്ക്കാൻ ചില കാര്യങ്ങളും ചെയ്തിട്ടുണ്ട്.
തടിയുടെ ഉപയോഗം നിയന്ത്രിച്ചു. യുപിവിസി ജനലും വാതിലും ഉപയോഗിച്ചു.
മെറ്റൽ ഫ്രയിമിൽ നാനോവൈറ്റ് കൗണ്ടർ നൽകിയാണ് ഊണുമേശ ഒരുക്കിയത്.
ഗോവണിയുടെ കൈവരികൾക്ക് ജിഐ ഉപയോഗിച്ചു.